Wed. Apr 24th, 2024

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം; പ്രത്യേക പോര്‍ട്ടല്‍ വികസിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

By admin Nov 29, 2021 #news
Keralanewz.com

ന്യൂഡല്‍ഹി ; കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തില്‍ ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടല്‍ വികസിപ്പിക്കേണ്ടത് ആവശ്യമെന്ന് സുപ്രീം കോടതി.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അടക്കം നല്‍കാന്‍ കഴിയുന്നതാകണം പോര്‍ട്ടലെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച്. ഇത് നടപ്പാക്കിയാല്‍ ഗ്രാമത്തിലുള്ളവര്‍ക്ക് നഗരങ്ങളില്‍ എത്തേണ്ട സാഹചര്യം ഒഴിവാക്കാമെന്നും ജസ്റ്റിസ് എം ആര്‍ ഷാ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും കേട്ട ശേഷം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാമെന്നും സുപ്രീംകോടതി അറിയിച്ചു

പോര്‍ട്ടല്‍ ഉടന്‍ തയാറാക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു. പോര്‍ട്ടല്‍ വന്നാല്‍നഷ്ടപരിഹാര വിതരണത്തിന് രാജ്യമൊട്ടാകെ ഏകീകൃത സംവിധാനം നടപ്പാക്കാന്‍ കഴിയും.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണവും കുറവായിട്ടാണ് കാണുന്നതെന്നും പദ്ധതി സംബന്ധിച്ച് കാര്യമായ പ്രചാരണം സംസ്ഥാനങ്ങള്‍ നടത്തുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. വിഷയം തിങ്കളാഴ്ച കോടതി പരിഗണിക്കും

Facebook Comments Box

By admin

Related Post