തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളകുന്നു;കെ വി തോമസിന് പിന്നാലെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടു
തൃക്കാക്കര: കെ വി തോമസിന് പിന്നാലെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനും പാര്‍ട്ടി വിട്ടു.എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എം ബി മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ട്.അത് അന്നേ താന്‍ തുറന്നു പറഞ്ഞിരുന്നു.തനിക്കിനി കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ താത്പര്യമില്ല.48 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്ബര്യമുള്ള വ്യക്തിയാണ് താന്‍.
ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ നടപടിയായി മാറി.മുതിര്‍ന്ന നേതാക്കളെയെല്ലാം അവഗണിച്ചുകൊണ്ട് വി.ഡി.സതീശനാണ് തീരുമാനങ്ങളെടുക്കുന്നത്. അതുകൊണ്ട് ഇനി കോണ്‍ഗ്രസില്‍ തുടരാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു
Facebook Comments Box