Wed. May 1st, 2024

പ്രവീണ്‍ ഇറവങ്കരയുടെ 26-മത് തിരക്കഥ, ‘കനല്‍പ്പൂവ്’ ഉടന്‍ വരുന്നു

By admin May 15, 2022 #news
Keralanewz.com

പ്രശസ്ത തിരക്കഥാകൃത്തും സംസ്ഥാന അവാര്‍ഡ് ജേതാവുമായ പ്രവീണ്‍ ഇറവങ്കര തിരക്കഥയൊരുക്കുന്ന 26-മത് പരമ്ബര ‘കനല്‍പ്പൂവ്’ സൂര്യ ടിവിയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കുന്നു.

വി ട്രാക്സിനു വേണ്ടി സാന്ദ്ര കമ്മ്യൂണിക്കേഷന്‍സിന്റ ബാനറില്‍ സൂപ്പര്‍ ഹിറ്റുകളുടെ രാജാവ് ബൈജു ദേവരാജ് നിര്‍മ്മിക്കുന്ന ‘കനല്‍പ്പൂവ്’ ടി.എസ്സ് സജി സംവിധാനം ചെയ്യുന്നു.
വിദ്യാസമ്ബന്നയും റാങ്ക് ജേതാവുമായ ജനനി എന്ന സുന്ദരിയായ പെണ്‍കുട്ടിയെ ധനികനും പഠിപ്പില്ലാത്തവനുമായ മാണിക്യമംഗലത്ത് ഹരിദാസ് വിവാഹം കഴിക്കുമ്ബോഴുണ്ടാകുന്ന വൈകാരികവും സംഘര്‍ഷഭരിതവുമായ കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ‘കനല്‍പ്പൂവ്’ മുന്നേറുന്നത്.
പ്രമേയത്തിലും അവതരണത്തിലും തികഞ്ഞ പുതുമ സൂക്ഷിക്കുന്ന പരമ്ബരയായിരിക്കും ‘കനല്‍പ്പൂ’വെന്ന് തിരക്കഥാകൃത്ത് പറയുന്നു.

യദു കൃഷ്ണന്‍, തൃശൂര്‍ ആനന്ദ്, അമ്ബിളി ദേവി, മങ്ക മഹേഷ്, വൈഷ്ണവി, ശ്രീ പത്മം, പൂജപ്പുര രാധാകൃഷ്ണന്‍, ഗിരീഷ് മോഹന്‍, ദാവീദ്, അനന്തു ഷീജ, ചിലങ്ക,കെ.പി.എ.സി വൈശാഖന്‍, ഓമന ഔസേപ്പ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Facebook Comments Box

By admin

Related Post