Kerala News

റേഷൻ കടകൾ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും

Keralanewz.com

തിരുവനന്തപുരം: റേഷൻ കടകൾ ഞായറാഴ്ച (നാളെ, മാർച്ച് 27 ) തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.  

28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്കു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. റേഷന്‍ വിതരണത്തിന്റെ തോത് എല്ലാ മാസത്തേയും പോലെ എത്താന്‍ പ്രയാസമായി വന്നേക്കാമെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ റേഷൻ കടകൾ ഞായറാഴ്ച തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷ്യവകുപ്പു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.   മാർച്ച് 28, 29 ദിവസങ്ങളിൽ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തൊഴിലാളി യൂണിയനുകൾ. ഗതാഗതം, ബാങ്ക്, കൃഷി തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് പണി മുടക്കുന്നത്

Facebook Comments Box