Kerala News

ബസ് സമരത്തില്‍ രൂക്ഷ വിമര്‍ശനവുമായി സതീശന്‍; ബസുടമകള്‍ ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയെന്ന് മന്ത്രി

Keralanewz.com

കൊച്ചി: സ്വകാര്യ ബസ് സമരം മൂന്ന് ദിവസമായിട്ടും ഒത്തുതീര്‍പ്പാക്കാനാകാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ .

ബസ് സമരം തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സില്‍വര്‍ ലൈനിനു വേണ്ടി പൊതുഗതാഗതത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബസുടമകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും ഇവിടെ ഒരു സര്‍ക്കാരില്ലെന്നും സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍…

സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും സില്‍വര്‍ ലൈന്‍ സമരത്തെ അടിച്ചമര്‍ത്തുന്നതില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. സ്വകാര്യ ബസ് സമരം തുടങ്ങി മൂന്ന് ദിവസമായിട്ടും ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പല കുട്ടികള്‍ക്കും പരീക്ഷ നടക്കുകയാണ്. യാത്രാ സൗകര്യമില്ലാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. ഇവിടെ ഒരു സര്‍ക്കാരുണ്ടോ? ബസുടമകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും ഇവിടെ ഒരു സര്‍ക്കാരില്ല.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ ദിവസവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ്. പൊതുഗതാഗതം എന്നാല്‍ സില്‍വര്‍ ലൈന്‍ മാത്രമാണെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ആശ്രയമായ പൊതുഗതാഗത്തെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. സര്‍ക്കാരിന്റെ എല്ലാ ശ്രദ്ധയും സില്‍വര്‍ ലൈനിലാണ്. വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ളതാണ് ബുള്ളറ്റ് ട്രെയിനെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയാണ് ആദ്യം പറഞ്ഞത്. വരേണ്യവര്‍ഗത്തിന് വേണ്ടി സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്.

Facebook Comments Box