Thu. May 2nd, 2024

പനയ്ക്കപ്പാലത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു.

By admin Feb 24, 2024
Keralanewz.com

പാലാ :
പനയ്ക്കപ്പാലത്ത് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. രാത്രി 8 മണിയോടെയായിരുന്നു അപകടം.
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മിയുടെ അനിയത്തിയുടെ മകനാണ് ജോഫിന്‍. ജോഫിന്റെ മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയില്‍. അമ്മ മിനി. സഹോദരി ജോസ്മി. ഉന്നതപഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍.

Facebook Comments Box

By admin

Related Post