Fri. Apr 26th, 2024

ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി

By admin Jun 9, 2021 #news
Keralanewz.com

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 31 വരെ നികുതിയിളവ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നികുതി ആംനസ്റ്റി നവംബര്‍ 30 വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് ദിവസം നീണ്ടുനിന്ന ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് മറികടക്കുന്നതിന് ജനങ്ങളിലേക്ക് കൂടുതല്‍ പണം എത്തേണ്ടതുണ്ട് എന്ന് വിലയിരുത്തിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ്, കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി അറിയിച്ചു. നികുതി ആംനസ്റ്റി കാലാവധി നീട്ടിയതിന് പുറമേ ടേണ്‍ ഓവര്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ടേണ്‍ ഓവര്‍ ടാക്‌സ് അടയ്ക്കുന്നതിനുമുളള സമയപരിധിയും നീട്ടിയതായി ബാലഗോപാല്‍ പറഞ്ഞു. 

 ടേണ്‍ ഓവര്‍ ടാക്‌സ് റിട്ടേണ്‍ സെപ്്റ്റംബര്‍ അവസാനം വരെ സമര്‍പ്പിക്കാം.  ടേണ്‍ ഓവര്‍ ടാക്‌സ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31ലേക്ക് നീട്ടിയതായും ധനമന്ത്രി പറഞ്ഞു. 

Facebook Comments Box

By admin

Related Post