ഇന്ധന വില വർദ്ധനവിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) പ്രതിഷേധിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി: ദിനം പ്രതി ഇന്ധനവില വർധിച്ചു വരുന്നതിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) പ്രതിധിധം നടത്തി.കാഞ്ഞിരപ്പള്ളി പെട്രോൾ പമ്പിന് മുൻപിൽ പ്രവർത്തകർ സൈക്കിൾ ചവിട്ടി വന്നാണ് പ്രതീക്ഷാധിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച  പ്രതിഷേധ ധർണ നടത്തി.കേരള കോൺഗ്രസ്(എം)സംസ്‌ഥാന കമ്മറ്റി അംഗവും മീനച്ചിൽ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ സണ്ണിക്കുട്ടി അഴകംബ്രായിൽ ഉദ്ഘാടനം ചെയ്തു.കോവിഡ് മഹമാരിയുടെ കാലത്ത് ജനങ്ങൾക്ക് ഇന്ധന വില വർധനവിലൂടെ ഇരുട്ടടി നൽകുകയാണ് കേന്ദ്ര സർക്കാർ എന്നു അദ്ദേഹം പറഞ്ഞു. കെ.എസ്.സി(എം)നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് ചാക്കോ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.മാത്യൂസ്സ് മണ്ണംപ്ലാക്കൽ,സഹൽ, റോബിൻ, കുന്നത്തുകുഴി എന്നിവർ നേതൃത്വം നൽകി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •