ഈരാറ്റുപേട്ട: രാജ്യന്തര തലത്തിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞിരിക്കുന്ന പശ്ചാതലത്തിലും പെട്രോൾ -ഡീസൽ വില ദിനംപ്രതി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കം അങ്ങേയറ്റം മനുഷ്യത്വ രഹിതവും കാടത്തം നിറഞ്ഞതുമാണ്.ഇങ്ങനെ കൂട്ടുന്ന തുക എന്തിനാണ് വിനയോഗിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന്
കെ.എസ്.സി (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കെ.എസ്.സി (എം) സംസ്ഥാന വ്യാപകമായി പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചു നടത്തിയ ‘പെട്രോൾ പമ്പുകൾക്ക് മുൻപിൽ പ്രതിഷേധം’ എന്ന സമര പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധം കെ.എസ്.സി(എം)സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് ഉദ്ഘാടനം ചെയ്തു.കെ.എസ്.സി (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.സി (എം ) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജോ സിബി, ടോം മനക്കൽ, ജോ ജോസഫ്, ജോർജ്കുട്ടി മൈലപറമ്പിൽ, ടോണി മോളോപ്പറവിൽ ദേവസിയച്ചൻ പുളിക്കൻ, ജിൻസ് കാവുങ്കൽ, ബിജു എസ് കരിമ്പനോലി തുടങ്ങിയവർ പങ്കെടുത്തു.
Facebook Comments Box