Kerala NewsLocal News

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന; കാട്ടിലേക്ക് കയറ്റാന്‍ ശ്രമം

Keralanewz.com

തൃശൂള്‍ : അതിരപ്പളളി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി. ചാലക്കുടി അതിരപ്പിളളി പാതയ്ക്കരികിലാണ് കാട്ടാന കൂട്ടം തമ്ബടിച്ചിരിക്കുന്നത്.

റോഡിന് 50 മീറ്റര്‍ അരികെ മാത്രമാണ് ആനക്കുട്ടം നിലയുറപ്പിച്ചിരിക്കുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആനകളെ തിരിച്ചുകയറ്റാനുളള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ ഇന്നലെ മാത്രം രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിക്ഷേധം തുടുരുകയാണ്. കാട്ടുപോത്തിന്റെ് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കക്കയത്ത് ഇന്ന് എല്‍ഡിഎഫ് -യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

അബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്‌കാരം നടക്കുക. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

Facebook Comments Box