Fri. Mar 29th, 2024

ലോക്ക്ഡൗണിൽ ഇളവു വന്നതോടെ പ്രേമം സിനിമയിലൂടെ പ്രശസ്തമായ അക്വഡേറ്റിൽ രാവും പകലും സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് പരാതി

By admin Aug 17, 2021 #news
Keralanewz.com

കളമശേരി: ലോക്ക്ഡൗണിൽ ഇളവു വന്നതോടെ പ്രേമം സിനിമയിലൂടെ പ്രശസ്തമായ അക്വഡേറ്റിൽ രാവും പകലും സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് പരാതി. ആലുവ മാർക്കറ്റ് ഭാഗത്ത് നിന്നാരംഭിച്ച് യുസി കോളജ് വരെയാണ് അക്വഡേറ്റ്.

പ​രി​സ​ര​ത്തെ വീ​ടു​ക​ളു​ടെ മു​ക​ളി​ലെ നി​ല​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​മേ​റെ​യു​ള്ള​ത്. യു​വാ​ക്ക​ളു​ടെ അ​ശ്ലീ​ലം നി​റ​ഞ്ഞ ക​മ​ന്‍റ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും കേ​ൾ​ക്കു​ന്നു​മു​ണ്ട്.

ക​ഞ്ചാ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ൽ​ക്കു​ന്ന​വ​രും സ​ന്ധ്യ​മ​യ​ങ്ങു​മ്പോ​ൾ വ​രു​ന്നു​ണ്ട്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ലും ക​മി​താ​ക്ക​ളാ​ണ്.

ക​ള​മ​ശേ​രി, ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി കി​ട​ക്കു​ന്ന അ​ക്വ​ഡേ​റ്റ്‌ പ​റ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച​താ​ണ്. ഭൂ​നി​ര​പ്പി​ൽ നി​ന്നും 15 അ​ടി​വ​രെ ഉ​യ​ര​ത്തി​ൽ ആ​ണ് അ​ക്വ​ഡേ​റ്റ് പോ​കു​ന്ന​ത്.

ഇ​തി​ൽ പ്രേ​മം സി​നി​മ​യു​ടെ തു​ട​ക്ക ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ പ്ര​ശ​സ്ത​മാ​കു​ക​യാ​യി​രു​ന്നു.തോ​ട്ട​ക്കാ​ട്ടു​ക​ര-​ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ന് കു​റു​കെ അ​ക്വ​ഡേ​റ്റ് പോ​കു​ന്ന സ്ഥ​ല​ത്ത് മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്.

ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഉ​ൾ​പ്പെ​ടെ ബൈ​ക്കി​ലും കാ​റു​ക​ളി​ലു​മാ​യി എ​ത്തു​ന്ന​വ​ർ പ​രി​സ​ര​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. മ​റ്റ് ര​ണ്ടി​ട​ത്ത് കൂ​ടി അ​ക്വ​ഡേ​റ്റി​ലേ​ക്ക് ക​യ​റാ​ൻ സൗ​ക​ര്യ​മു​ണ്ട്.

അ​ക്വ​ഡേ​റ്റി​ലേ​ക്കു​ള്ള മൂ​ന്ന് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും ത​ത്ക്കാ​ല​ത്തേ​ക്ക് അ​ട​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പെ​രി​യാ​ർ​വാ​ലി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post