Kerala News

കാർഷിക വൃത്തി മലയാളത്തിന്റെ മഹത്തരമായ സംസ്കാരം; ഗവ ചീഫ് വിപ്പ് ഡോ:എൻ ജയരാജ്

Keralanewz.com

പള്ളിക്കത്തോട് ; മലയാളിയുടെ ജീവിത വൃത്തിയും സംസ്കാരവുമാണ് കൃഷിയെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. കലയേയും സാഹിത്യത്തേയും, സംഗീതത്തേയും പോലെ കൃഷിയേയും മലയാളി ആസ്വദിച്ചിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു..മലയാൺമയുടെ പൈതൃക സംസ്കാരമാണ് കൃഷി.കാർഷികോത്സവങ്ങളുടെ നാടാണ് കേരളം ഓണവും വിഷുവും തിരുവാതിര മഹോത്സവവും ഒക്കെ കാർഷികോത്സവങ്ങളാണ്.മണ്ണിനെ മനുഷ്യൻ സ്നേഹിച്ചാൽ പത്തിരട്ടിയായി തിരികെ തരുന്ന മാതാവാണ് പ്രകൃതി. അതിനെ ചൂഷണം ചെയ്ത് ദുരാഗ്രഹിയായ മനുഷ്യൻ സ്വയം കൃതാനർത്ഥം സൃഷ്ടിക്കുകയാണ് ആധുനിക യുഗത്തിൽ.മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം പുലർത്തിയിരുന്ന നല്ല നാളുകളുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ് ഓരോ കർഷക ദിനവും നമുക്ക് സമ്മാനിക്കുന്നതെന്നും ഡോ.ജയരാജ് പറഞ്ഞു

കേരള സർഗ്ഗവേദിയുടെ 2021 ലെ കർഷക ഉത്തമപുരസ്കാരം റ്റോമി പേഴനാൽ നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം കേരള സർഗ്ഗവേദി സംസ്ഥാന കൺവീനർ വിഴിക്കിത്തോട്  ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി,  അഡ്വ. സുമേഷ് ആൻഡ്രൂസ്, പ്രാവാസി കേരളാ കോൺഗ്രസ് പ്രസിഡൻ്റ്  രാജു കുന്നക്കാട്ട്, ജെയിംസ് തടത്തേൽ ,ജോമോൾ  മാത്യു ,യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് മറ്റമുണ്ടയിൽ, അനിൽ കുന്നക്കാട്ട് , റിച്ചു സുരേഷ്, അബ്ദുൾ റഹ്മാൻ ,തങ്കച്ചൻ മാക്കൽ, ചെറിയാച്ചൻ കുഴിപ്പിൽ,  നാസർ സലാം എന്നിവർ സംസാരിച്ചു

Facebook Comments Box