Mon. Apr 29th, 2024

ഗാസയില്‍ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് 33175 പേര്‍

By admin Apr 8, 2024
Keralanewz.com

ആറ് മാസം മുമ്ബ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്.

10000 ലേറെ പേര്‍ക്ക് പരിക്കേറ്റു. വീടും നാടും നഗരവും ഉറ്റവരെയും നഷ്ടപ്പെട്ട് നിരാലംബരായി ആയിരക്കണക്കിന് പേരാണ് ഗാസയില്‍ കഴിയുന്നത്. 33175 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന കണക്കുകള്‍. വെസ്റ്റ് ബാങ്കില്‍ മാത്രം 459 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ?ഗാസയിലേക്ക് ഇസ്രയേല്‍ 32000 തവണ വ്യോമാക്രമണം നടത്തി.

ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1170 ഇസ്രയേലികളും വിദേശികളുമാണ്. എത്ര അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് പുറത്തുപറയാന്‍ ഹമാസ് തയ്യാറായിട്ടില്ലെങ്കിലും 12000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേല്‍ പറയുന്ന കണക്ക്.

യുദ്ധം തുടങ്ങിയതോടെ ഇസ്രയേല്‍ സൈന്യത്തിന് 600 സൈനികരെ നഷ്ടമായി. 260 പേര്‍ ഗാസയില്‍ വച്ച്‌ കൊല്ലപ്പെട്ടു. ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 17 ഇസ്രയേലി സൈനികരും ജനങ്ങളും കൊല്ലപ്പെട്ടു. ലബനനില്‍ നിന്നുള്ള ഹിസ്ബുള്ളയുടെ വ്യോമാക്രമണത്തില്‍ എട്ട് പൗരന്മാരും 10 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേ!ര്‍ക്ക് നാടും നഗരവും വിട്ട് ഓടേണ്ടി വന്നു.

Facebook Comments Box

By admin

Related Post