Mon. Apr 29th, 2024

അച്ഛന്റെ കാമുകിയെ 16-കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തമിഴ്‌നാട്ടില്‍

By admin Apr 15, 2024
an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak
Keralanewz.com

കോയമ്ബത്തൂര്‍: കോയമ്ബത്തൂരിന് സമീപം അന്നൂരില്‍ അച്ഛന്റെ കാമുകിയെ 16 വയസ്സുകാരൻ കഴുത്തറത്ത് കൊലപ്പെടുത്തി.

അന്നൂര്‍ സ്വദേശിയായ കനക എന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലാണ് താമസം. ശനിയാഴ്ച രാത്രി ഇവിടേക്കെത്തിയ 16-കാരന്‍ കനകയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

മത്സ്യവില്പ്പനക്കാരനാണ് 16-കാരന്റെ അച്ഛന്‍. ഇയാള്‍ ഭാര്യയെയും മകനെയും മര്‍ദിക്കുന്നത് പതിവായിരുന്നു. അമ്മയെയും തന്നെയും മര്‍ദിക്കാന്‍ പ്രേരിപ്പിക്കുന്നത് അച്ഛന്റെ കാമുകിയാണെന്നായിരുന്നു 16-കാരന്റെ ധാരണ. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

Facebook Comments Box

By admin

Related Post