Mon. Apr 29th, 2024

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യനീതിവകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പ് വൈകുന്നു

By admin Apr 16, 2024
Keralanewz.com

പാലക്കാട്: ഭിന്നശേഷി വിദ്യാർഥികള്‍ക്ക് സാമൂഹ്യനീതിവകുപ്പ് നല്‍കിവരുന്ന സ്കോളർഷിപ്പ് തുകയുടെ വിതരണം വൈകുന്നു.

നിവേദനങ്ങള്‍ക്കൊടുവില്‍ തുക നല്‍കാൻ ഉത്തരവായെങ്കിലും സാങ്കേതികക്കുരുക്കുമൂലമാണ് വിതരണം തടസ്സപ്പെടുത്തുന്നത്.36,000 രൂപയില്‍ത്താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ ഭിന്നശേഷി വിദ്യാർഥികള്‍ക്കാണ് സാമൂഹ്യനീതിവകുപ്പ് സ്കോളർഷിപ്പ് നല്‍കിവരുന്നത്.

2022-23 അധ്യയനവർഷത്തെ സാമൂഹ്യനീതിവകുപ്പിന്റെ ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കേണ്ടത് 2023 മാർച്ചിലാണ്. എന്നാല്‍, ഒരുവർഷത്തിനുശേഷമാണ് തുക വിതരണം ചെയ്യാൻ ഉത്തരവിറങ്ങിയത്. ഒരുവർഷം കഴിഞ്ഞ് 2024 മാർച്ചില്‍ ഇറങ്ങിയപ്പോള്‍ ജീവനക്കാർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായെന്നാണ്‌ തദ്ദേശസ്ഥാപന അധികൃതർ ബന്ധപ്പെട്ട അധ്യാപകരോട് പറഞ്ഞത്.

Facebook Comments Box

By admin

Related Post