Kerala NewsLocal News

മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി; സംഭവം ചാലക്കുടിപ്പുഴയുടെ തീരത്ത്

Keralanewz.com

തൃശൂർ: ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി. അതിരപ്പള്ളിയിലാണ് സംഭവം.

ഇന്നലെയാണ് പ്രദേശത്ത് ആകസ്മികമായി മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയില്‍ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നത് അപൂർവ്വമാണ്.

നാല് മുതലകുഞ്ഞുങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിശോധനയില്‍ സമീപത്ത് നിന്ന് മുട്ടത്തോടും കണ്ടെത്തിയിട്ടുണ്ട്. മുതല കുഞ്ഞുങ്ങള്‍ മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് നിഗമനം. നേരത്തെയും പ്രദേശത്ത് മുതലയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ജനവാസ മേഖലയിലാണ് മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ മുതലകളുടെ സാന്നിധ്യം കണ്ടെത്തുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തിയത്.

Facebook Comments Box