Kerala NewsLocal News

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

Keralanewz.com

ആലപ്പുഴ : ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി ഇന്നലെ സ്ഥിരീകരിച്ചു. രോഗബാധിത മേഖലയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.

നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു ആലപ്പുഴയിലെ തെക്കന്‍ മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ഇതിന് പിന്നാലെ അയച്ച സാമ്ബിളുകളുടെ പരിശോധനഫലമാണ് ബുധനാഴ്ച ഉച്ചയോടെ ലഭിച്ചത്. തുടര്‍ന്ന്, ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കുകയും ഇറച്ചി വില്‍പ്പന വിലക്കുകയും ചെയ്യുകയായിരുന്നു.

Facebook Comments Box