റേഷന്‍ കടകള്‍ ഇന്നും തുറക്കും; ഇനിയും ഓണക്കിറ്റ് ലഭിക്കാനുള്ളത് 30 ലക്ഷത്തിലേറെ പേര്‍ക്ക്‌

Spread the love
       
 
  
    

തിരുവനന്തപുരം: ഓണത്തിന് മുൻപ് സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനം പാളി. ഇനിയും 30 ലക്ഷത്തിലേറെ കാർഡ് ഉടമകൾക്കാണ് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് ലഭിക്കാനുള്ളത്. 

90.67 ലക്ഷം കാർഡ് ഉടമകളാണ് ആകെയുള്ളത്. ഇതിൽ വ്യാഴാഴ്ച വരെ 60.60 ലക്ഷം പേർക്കാണു കിറ്റ് ലഭിച്ചത്. കിറ്റ് സ്റ്റോക്കുണ്ടെന്നാണ് ഇപോസ് മെഷീൻ സംവിധാനത്തിലെ കണക്ക് കാണിക്കുന്നത്. എന്നാൽ കടകളിൽ എത്തിച്ചിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. കി​റ്റി​ലെ വി​ഭ​വ​ങ്ങ​ളാ​യ ഏ​ല​ക്കാ​യ, മി​ൽ​മ നെ​യ്യ്, ചെ​റു​പ​യ​ർ, മ​റ്റ്​ പാ​യ​സ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​ത്തി​ന്ന് സ്​​റ്റാ​ക്കി​ല്ലാ​ത്ത​ത് കൊ​ണ്ട് കി​റ്റു​വി​ത​ര​ണം ദി​വ​സ​ങ്ങ​ളോ​ളം മെ​ല്ല​പ്പോ​ക്കി​ലാ​യി​രു​ന്നു.

കിറ്റ് കിട്ടാതെ കാർഡ് ഉടമകൾ പലർക്കും നിരാശരായി മടങ്ങേണ്ടി വന്നു. കിറ്റിനെ ചൊല്ലി പലയിടത്തും വാക്കുതർക്കമുണ്ടായി. ഓണത്തിനു മുൻപു കിറ്റ് വിതരണം പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. റേഷൻ കടകൾക്ക് ഉത്രാടമായ ഇന്നും പ്രവൃത്തിദിനമാണ്.  3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ചയാണു പിന്നെ തുറക്കുക. ഓണം കഴിഞ്ഞും കിറ്റ് വിതരണം തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം. 

Facebook Comments Box

Spread the love