പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു

Spread the love
       
 
  
    

ചെന്നൈ : പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയില്‍ ബാലതാരമായി ചലച്ചിത്ര രംഗത്തെത്തി. രാജപാര്‍വൈയിലൂടെയാണ് പ്രധാന വേഷത്തിലെത്തുന്നത്. 

അനുഗ്രഹം, വളര്‍ത്തുമൃഗങ്ങള്‍ എന്നീ മലയാള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1983 ല്‍ മോഹന്‍ലാലിനൊപ്പം ആട്ടക്കലാശത്തിലൂടെയാണ് മലയാളത്തില്‍ പ്രമുഖ വേഷത്തിലെത്തുന്നത്. 

തുടര്‍ന്ന് സന്ദര്‍ഭം, ഇവിടെ ഇങ്ങനെ, മകന്‍ എന്റെ മകന്‍, കഥ ഇതുവരെ, ഉയരും ഞാന്‍ നാടാകെ, പത്താമുദയം, പഞ്ചാഗ്നി, ശോഭ്‌രാജ്, മുക്തി, അസ്ഥികള്‍ പൂക്കുന്നു, ഒരു വടക്കന്‍ വീരഗാഥ, കളിക്കളം, മാലയോഗം, അമരം, നാടോടി, അദൈ്വതം, കമ്മീഷണര്‍, ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

1965 ല്‍ മാധവന്‍-ദേവി ദമ്പതികളുടെ രണ്ടാമത്തെ മകളായി കൊച്ചിയിലാണ് ചിത്രയുടെ ജനനം. വിജയരാഘവനാണ് ഭര്‍ത്താവ്. മഹാലക്ഷ്മി മകളാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

Facebook Comments Box

Spread the love