Tue. Apr 23rd, 2024

തിരുവോണത്തിന് മദ്യവില്‍പനശാലകള്‍ തുറക്കില്ല

By admin Aug 21, 2021 #news
Keralanewz.com

തിരുവനന്തപുരം:തിരുവോണ ദിനമായ ശനിയാഴ്ച സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റു മദ്യവില്‍പനശാലകളില്‍ തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് എക്‌സൈസ് തീരുമാനം. കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു

Facebook Comments Box

By admin

Related Post