Kerala News

പഠനത്തിനായി സ്‌കൂളിൽ നിന്ന് നൽകിയ ഫോണിലൂടെ ഫേസ്ബുക്ക് വഴി പ്രണയം;പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Keralanewz.com

ഓയൂർ: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസറ്റിൽ. പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാം കുമാറാണ് (26) അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഓയൂർ സ്വദേശിയായ എട്ടാം ക്ലാസുകാരിയെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്‌കൂളിൽ നിന്ന ലഭിച്ച ഫോണിൽ ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് പരിചയപ്പെട്ടത്. ഇരുവരും സ്ഥിരമായി ചാറ്റുചെയ്തിരുന്നു.പീന്നീട് വാട്‌സ്ആപ്പിലൂടെ ഇരുവരും പ്രണയത്തിലായി.

കഴിഞ്ഞ ദിവസം ശ്യാം പെൺകുട്ടിയെ വിളിച്ച് തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണാമെന്നും പറഞ്ഞു.വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഓയൂരിൽ നിന്നും ബസ് കയറി വേളമാനൂരെത്തി. പെൺകുട്ടിയെ കാത്ത് ശ്യാം കുമാറും അവിടെ നിന്നിരുന്നു.

അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടർന്ന് യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ പ്രകാരം കേസെടുത്ത പൂയ്യപ്പള്ളി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു

Facebook Comments Box