രക്തത്തിന്റെ അതേ നിറവും മണവും;അത്ഭുത പ്രതിഭാസം; പത്തനംതിട്ടയിൽ വീടിന്റെ തറയിൽ നിന്നും രക്തപ്രവാഹം
പത്തനംതിട്ട : പത്തനംതിട്ടയിൽ വീടിന്റെ തറയിൽ നിന്നും രക്തം വരുന്നതായി കണ്ടെത്തി. കോഴഞ്ചേരിയിലെ കോളനിയലാണ് സംഭവം. ഇന്നലെ വൈകീട്ടോടെയാണ് വീടിന്റെ തറയിൽ നിന്നും രക്തം പുറത്തേക്ക് വരുന്നത് കണ്ടത്. രക്തത്തിന്റെ അതേ നിറവും മണവുമാണ് ഉള്ളതെന്ന് വീട്ടുകാരും പറയുന്നു. നാൽപ്പത് വർഷമായി ഇവർ ഇവിടെ താമസിച്ചുവരകിയാണ്.
അത്ഭുത പ്രതിഭാസമായാണ് ഇതിനെ കണക്കാക്കുന്നത് എന്നാണ് കുടുംബം പറയുന്നത്. ഇത്രയും കാലം ഇത്തരത്തിലുള്ള അസ്വാഭാവികതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് വൈകീട്ട് നോക്കിയപ്പോൾ തറയിൽ നിന്നും രക്തം വരുന്നതായി കാണപ്പെട്ടു. രക്തം മുകളിലേക്ക് ചീറ്റി ഒഴുകുകയാണ് ചെയ്തത്. നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
രക്തം വരാൻ ആരംഭിച്ചപ്പോൾ ആദ്യം അത് തുടച്ചുകളയുകയാണ് ചെയ്തത്. വീണ്ടും നിലത്ത് രക്തം കണ്ടെത്തി. തുടർന്നാണ് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. ഇത് അറിഞ്ഞതോടെ അത്ഭുത പ്രതിഭാസം കാണാൻ നാട്ടുകാരും തടിച്ച് കൂടി. പോലീസ് എത്തി പ്രാഥമിക അന്വേഷം നടത്തി. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചു