പ്രായത്തിലെന്ത് കാര്യം?നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായി, മൂന്നാം വിവാഹത്തിനെതിരെ സെെബര്‍ ആക്രമണം രൂക്ഷം, വരൻ്റെ പ്രായവും ചര്‍ച്ചാവിഷയമാകുന്നു.
കൊച്ചി: നടി മീര വാസുദേവൻ വിവാഹിതയായി. സീരിയല്‍ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. പ്രശസ്ത മെഗാ സീരിയല്‍ ആയ കുടുംബവിളക്കില്‍ അഞ്ചു വർഷമായി ഒന്നിച്ചു പ്രവർത്തിച്ചവരാണ് മീരയും വിപിനും
കോയമ്ബത്തൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹിതയായ കാര്യം നടി മീര വാസുദേവൻ തന്നെയാണ് വെളിപ്പെടുത്തിയത്.
ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റർ ചെയ്തുവെന്നാണ് മീരാ വാസുദേവൻ വെളിപ്പെടുത്തിയത്. വിപിൻ പാലക്കാട്ടിലെ ആലത്തൂരില്‍ നിന്നുള്ളതാണെന്നും താരം പരിചയപ്പെടുത്തുന്നു. ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാർഡ് ജേതാവുമാണ്. 2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവർത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്പരം ഏകദേശം ഒരു വർഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‌നേഹം തന്റെ ഭർത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മീര കുറിച്ചു.
അതേസമയം താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്.മീരയുടെ പ്രായത്തെയും വിപിന്റെ പ്രായത്തെയും താരതമ്യപ്പെടുത്തിയാണ് കുറ്റപ്പെടുത്തലുകള്‍ അധികവും. മുൻപ് രണ്ടുവട്ടം വിവാഹമോചനം നേടിയ മീരയുടെ മൂന്നാം വിവാഹമാണ് ഇത്. രണ്ടാം വിവാഹത്തില്‍ ഒരു മകനുണ്ട്.