Thu. Mar 28th, 2024

വിവാഹത്തിന് ശേഷം ആറു മാസം താനും ഭർത്താവും അപരിചിതരെപോലെയാണ് കഴിഞ്ഞത് ; ചലച്ചിത്ര താരം ചിത്രയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

By admin Aug 22, 2021
Keralanewz.com

സിനിമ ലോകത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ചിത്രയുടെ വിയോഗം. മലയാളത്തിൽ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് ചിത്ര. നടി, സഹനടി വേഷങ്ങളിൽ അഭിനയിച്ചിരുന്ന താരം തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു താരം കൂടിയാണ്. 100 ൽ അധികം സിനിമകളിൽ വേഷമിട്ട ചിത്ര ആദ്യം ബാലതാരമായിയാണ്‌ സിനിമയിൽ എത്തുന്നത് പിന്നീട് അട്ടകലാശം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു

വിവാഹം കഴിഞ്ഞു 6 മാസത്തിൽ അധികം ഭർത്താവും താനും അപരിചിതരെ പോലെയാണ് കഴിഞ്ഞതെന്നും ഭർത്താവിന്റെ വീട്ടുകാർക്ക് അഭിനയം ജീവിതം ഇഷ്ടമാകില്ല എന്ന് കരുതിയാണ് സിനിമയിൽ നിന്നും വിട്ടുനിന്നതെന്നും എന്നാൽ കുടുബത്തിലെ സ്ത്രീകൾ എല്ലാം ജോലിക്ക് പോകുമ്പോളും താനും ജോലിക്ക് പോകാതെ ഇരിക്കണ്ട എന്ന ഭർത്താവിന്റെ പിന്തുണയാണ് അദ്ദേഹത്തിലേക്ക് കൂടുതൽ തന്നെ അടുപ്പിച്ചതെന്ന് ചിത്ര പറയുന്നു

അച്ഛൻ അസുഖമാണ് അതിനാൽ അഭിനയിക്കേണ്ട എന്ന തോന്നൽ ഉണ്ടെകിൽ താൻ നോക്കിക്കോളാമെന്നും ഭർത്താവ് പറഞ്ഞെന്നും ആ നിമിഷമാണ് ഭാര്യാഭർത്താക്കന്മരാക്കിയതെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

Facebook Comments Box

By admin

Related Post