International News

SMCA കുവൈറ്റ് മെഗാ മാർഗം കളി ലിംകാ ബുക്കിൽ

Keralanewz.com

ഏറ്റവും  വലിയ മാർഗം കളി യുടെ ലോകറെക്കോർഡ്  ഇനി SMCA കുവൈറ്റിന്റെ പേരിൽ. 876 ആളുകൾ 26 മിനിറ്റ് 40 സെക്കന്റ് നേരത്തേക്ക് നടത്തിയ മാർഗം കളിയാണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ന്റെ 2020 -22 എഡിഷനിൽ സ്ഥാനം പിടിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം SMCA കുവൈറ്റ് പ്രസിഡന്റ് ശ്രീ ബിജോയ് പാലാക്കുന്നേൽ ഫേസ്ബുക് ലൈവിലൂടെ ആണ് പ്രഖ്യാപിച്ചത്. 2015 ൽ താണിശ്ശേരി സെന്റ് സേവ്യർ ഇടവകയിൽ 646 പേർ ചേർന്ന് 20 മിനിറ്റ് നടത്തിയ മാർഗംകളിയുടെ റെക്കോർഡ് ആണ് SMCA മറികടന്നത്. ഇതോടെ SMCA യുടെ രജത ജൂബിലി ആഘോഷങ്ങൾ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പട്ടു എന്ന് ജൂബിലി ആഘോഷങ്ങളുടെ  ജനറൽ കൺവീനർ കൂടിയായിരുന്ന ബിജോയ് പറഞ്ഞു

SMCA കുവൈറ്റിന്റെ രജത ജൂബിലിയുടെ ഭാഗമായി  2020  ഫെബ്രുവരി ഏഴാം തീയതികുവൈറ്റിലെ കൈഫാൻ  അമച്വർ അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മെഗാ മാർഗം കളി സംഘടിപ്പിച്ചത്. ഇരുപത്തിയഞ്ചു വര്ഷം തങ്ങൾക്ക് ആതിഥ്യമരുളിയ കുവൈറ്റ് രാജ്യത്തോട് ഉള്ള സ്നേഹവും നദിയും പ്രകടിപ്പിക്കുവാൻ നടത്തിയ “ശുക്രൻ കുവൈറ്റ് ” എന്ന പരിപാടിയുടെ ഭാഗമായിരുന്നു ഈ മാർഗം കളി. ഇരുപത്തിയഞ്ചാമതു ഭരണസമിതിയുടെ  നേതൃത്വത്തിൽ  ജൂബിലി ആഘോഷ കമ്മിറ്റിയാണ് ശ്രമകരമായ ഈ കലാവിരുന്ന് ഒരുക്കിയത്. ഇരുപത്തിയഞ്ചാമതു ഭരണസമിതിയുടെ മുഖ്യ ഭാരവാഹികളായിരുന്ന തോമസ് കുരുവിള, ബിജു പി ആന്റോ, വിൽ‌സൺ വടക്കേടത്ത്, ആർട്സ് കൺവീനർ ആയിരുന്ന ബൈജു ജോസഫ്, മാർഗം കളി  പരിശീലകർ ആയിരിക്കുന്ന ജോബി ഇട്ടിര, എൽസമ്മ ടൈറ്റസ്, ജിഷ ഡേവിസ്, ലൈസ ജോർജ്, അനു  ഡിലിന്,  സോണിയ സെബി, റംസി ജോസഫ് എന്നിവരും ഫേസ്ബുക് ലൈവിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും, ട്രഷറർ സാലു പീറ്റർ നന്ദിയും പറഞ്ഞു

Facebook Comments Box