Kerala NewsPolitics

പിവി അന്‍വറിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

Keralanewz.com

കൊച്ചി: ‘അന്‍വര്‍ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.
കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ കാണുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

‘വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അന്‍വറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിയും താനും പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍വറിനെ ബിജെപി സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
അൻവറിന് ബി ജെ പി പിന്തുണ ലഭിക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കുമെന്നാണ് ശോഭ സുരേന്ദ്രൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

Facebook Comments Box