Sat. May 4th, 2024

കൈക്കൂലി വാങ്ങുന്നതിനിടയിൽ പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

By admin Aug 25, 2021 #news
Keralanewz.com

സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി ആവശ്യമായ അനുമതികളോടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിന് 5,000 / – രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലയിലെ രാമപൂരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിജു കെ . ജെ യെ വിജിലൻസ് അറസ്റ്റ് ചെയ്തു .രാമപൂരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസോടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിന് കോവിഡ് കാലയളവിൽ സ്ഥലം കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ പാസിന്റെ കാലാവധിക്കുള്ളിൽ പാറ നീക്കം ചെയ്യാൻ സാധിക്കാതെ വരുകയും തുടർന്ന് പാറ നീക്കം ചെയ്യുന്നതിന് രാമപുരം പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിക്കുകയുമായിരുന്നു.

 

തുടർന്ന് പോലീസ് ബുദ്ധിമുട്ടിക്കാതെ നോക്കികൊള്ളാമെന്ന് പറഞ്ഞ് പാറ നീക്കം ചെയ്യന്നതിലേയ്ക്ക് രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിജു കെ . ജെ ആദ്യം 19/08/2021 തീയതി 3,000 / – രൂപ കൈക്കൂലി കൈപ്പറ്റിയിരുന്നതും തുർന്ന് വീണ്ടും 5,000 / – രൂപ കൂടി കൈക്കൂലിയായി നിരന്തരം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് രാമപുരം സ്വദേശി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ , കിഴക്കൻ മേഖല , കോട്ടയം പോലീസ് സൂപ്രണ്ട് . വി . ജി . വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു . രാമപുരം അമ്പലം കവലയിൽ വേഷം മാറിയെത്തിയ വിജിലൻസ് സംഘം തുക കൈമാറാൻ രാമപുരം സ്വദേശികൊപ്പം കൂടുകയായിരുന്നു

പൂവക്കുളം റോഡിൽ വച്ചായിരുന്നു തുക കൈമാറ്റം തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ , കിഴക്കൻ മേഖല കോട്ടയം പോലീസ് സുപ്രണ്ട് . വി . ജി . വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. വി . ജി . രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർമാരായ റെജി എം . കുന്നിപ്പറമ്പൻ , രാജേഷ് കെ.എൻ , നിസാം എസ് . ആർ , സജു എസ് . ദാസ് , മനോജ് കുമാർ കെ . ബി . , പ്രശാന്ത് കുമാർ എം . കെ . , എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് പിടികൂടിയത്

Facebook Comments Box

By admin

Related Post