Kerala News

യുവജനങ്ങൾക്ക് വിശ്വാസം നഷ്ടമായതാണ് യു.ഡി.എഫ് ശിഥിലമാകുവാൻ കാരണമെന്ന് ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്

Keralanewz.com

പൊൻകുന്നം; വികസനകാഴ്ചപ്പാടും പുരോഗമന ചിന്തയും ഉള്ള കേരള കോൺഗ്രസിൻ്റെ അടിത്തറ എന്നും യുവജനങ്ങളാണെന്ന് ഡോ എൻ ജയരാജ് എം എൽ എ യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി  സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീകാന്ത് എസ്‌ ബാബു  അധ്യക്ഷത വഹിച്ച യോഗത്തിൽകേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌ എ എം മാത്യു ആനിത്തോട്ടം, വി ടി ജോസഫ്  യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക, ജില്ലാ പ്രസിഡന്റ്‌ രാജേഷ് വാളിപ്ലാക്കൽ,  ജോസഫ് ചാമക്കാല, വിഴിക്കത്തോട് ജയകുമാർ, ജയിംസ് പെരുമാക്കുന്നേൽ, മനോജ്‌ മറ്റമുണ്ടയിൽ, ഷാജി പാമ്പൂരി, സണ്ണികുട്ടി അഴകമ്പ്ര, ഷാജി നല്ലേപറമ്പിൽ, ആന്റണി മാർട്ടിൻ, എബ്രഹാം കെ എ, ക്രിസ്റ്റീൻ ജോൺ, ജിജോ കാവാലം, നാസർ സലാം,  ദിലീപ് കൊണ്ടുപറമ്പിൽ, ജോബി വെട്ടിമല, ജിജോ ജോസഫ്, രാഹുൽ ബി പിള്ള, ജിബിൻ ബാബു,ജോബി തെക്കുംചേരിക്കുന്നേൽ, ജോസഫ് ആന്റണി, രാജീവ്‌,ലിജീഷ്,സുബ്രഹ്മണ്യൻ, അടക്കമുള്ളവർ പങ്കെടുത്തു

Facebook Comments Box