കെ.എം. മാണിയുടെ സ്മരണകൾ ഉയർത്തുന്ന കൂറ്റൻ ക്രിസ്മസ് നക്ഷത്രവിളക്കുമായി കേരള യൂത്ത് ഫ്രണ്ട് (എം)
കോട്ടയം:60 വർഷങ്ങൾ പൂർത്തിയാകുന്ന കേരള കോൺഗ്രസിന് കെ എം മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ പതിഞ്ഞ 60 ഫോട്ടോകൾ ആലേഖനം ചെയ്ത കൂറ്റൻ നക്ഷത്രവിളക്ക് സമ്മാനിച്ച് പാർട്ടിയുടെ യുവജന സംഘടനയായ കേരളാ യൂത്ത് ഫ്രണ്ട് എം.യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടന്റെ പക്കൽ നിന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നക്ഷത്രവിളക്ക് സ്വീകരിച്ചു.വിവിധ മന്ത്രിസഭകളിൽ കെഎം മാണി സത്യപ്രതിജ്ഞ ചെയ്യുന്നതും ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്കും മദർ തെരേസയ്ക്ക് ഒപ്പമുള്ള അപൂർവ്വ ചിത്രങ്ങളും നക്ഷത്ര വിളക്കിൽ ഇടം പിടിച്ചിട്ടുണ്ട്. പൊതുപ്രവർത്തന ആരംഭിച്ചപ്പോൾ യുവാവായ കെ എം മാണിയുടെ ചിത്രവും 13 ബഡ്ജറ്റുകൾ അവതരിപ്പിച്ച റെക്കോർഡ് ഇട്ട ധനകാര്യ മന്ത്രി കൂടിയായ കെഎം മാണി ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കാൻ പാർട്ടി എംഎൽഎമാർക്കൊപ്പം കേരള നിയമസഭയുടെ പഴയ മന്ദിരത്തിലേക്ക് വന്ന് കയറുന്നതും നക്ഷത്രവിളക്കിൽ ഇടം പിടിച്ചിട്ടുണ്ട് .യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് നക്ഷത്രവിളക്ക് സ്ഥാപിച്ചു.സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് എം ഉന്നതധികാരസമിതി അംഗം വിജി എം തോമസ് കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:അലക്സ് കോഴിമല, പ്രൊഫ: ലോപ്പസ് മാത്യു,സാജൻ തൊടുക, ഷേയ്ക്ക് അബ്ദുള്ള,ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ബിൻസൺ ഗോമസ്,സുനിൽ പയ്യപ്പള്ളി, മിദുലജ് മുഹമ്മദ്, സിജോ പ്ലാതോട്ടം, ആൽവിൻ ജോർജ്,അനൂപ് കെ ജോൺ ,ഷിജോ ഗോപാലൻ, ഡിനു ചാക്കോ, ശ്രീരാഗ് കൃഷ്ണൻ, വർഗീസ് ആൻ്റണി, റെനീഷ് കാരിമറ്റം, ആൽബിൻ വാരപ്പോളക്കൽ, സജി ജോസഫ്, അവിരാച്ചൻ സി ബാബു, സച്ചിൻ കളരിക്കൽ അനിൽ പപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.