Kerala NewsNational NewsPolitics

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം പ്രതിഷേധങ്ങളാല്‍ പ്രക്ഷുബ്ധമാകും , ‘ഇന്ത്യ’ ഒരുങ്ങിക്കഴിഞ്ഞു.

Keralanewz.com

ന്യൂഡൽഹി:ഇന്ത്യൻ നിയമങ്ങള്‍ ലംഘിച്ചും നികുതിവെട്ടിച്ചും അദാനി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുംഭകോണം പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കാൻ ഒരുങ്ങി കോണ്‍ഗ്രസ്.

സര്‍ക്കാര്‍ നയത്തിനെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തുന്നത് തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെടും. എൻ.സി.പി.ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ വ്യത്യസ്തനിലപാടാണെങ്കിലും ‘ഇന്ത്യ’ക്കൊപ്പം നീങ്ങാനാണ് തീരുമാനം.

ഇതോടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവും പ്രക്ഷുബ്ധമാവും . രാജ്യത്തിന്റെ പാര്‍ലമെന്ററി യാത്രയുടെ 75 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയും വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച ചില ബില്ലുകളുമാണ് സമ്മേളനത്തിലെ അജൻഡയെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Facebook Comments Box