Kerala News

ഹൈക്കോടതി തുണച്ചു,വയനാട് പുനരധിവാസം; സര്‍ക്കാരിന് ആശ്വാസം, ടൗണ്‍ഷിപ്പിനുള്ള ഭൂമി നാളെ മുതല്‍ അളന്ന് തിട്ടപ്പെടുത്താമെന്ന് ഹൈക്കോടതി

Keralanewz.com

കൊച്ചി: വയനാട് ദുരിതബാധിതർക്കായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹർജി തള്ളി.

ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് എന്നിവർ നല്‍കിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വയനാട് ദുരിതബാധിതർക്കായി ഒരു ടൗണ്‍ഷിപ്പ് ഒരുക്കാൻ സർക്കാ‌ർ നീങ്ങുന്നതിനിടെയാണ് അതിനെതിരെ ഉടമകള്‍ ഹർജി നല്‍കിയത്. ഇതിന്റെ വിശദമായ വാദം കഴിഞ്ഞ നവംബർ 26ന് പൂർത്തിയായി. ജസ്റ്റിസ് കൗസ‌ർ എടപ്പകത്തിന്റെ ബെഞ്ച് ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്. നിലവില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് എന്നിവരുടെ കൈവശമുള്ള ഭൂമി സർക്കാരിന് നിയമതടസമില്ലാതെ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില വ്യവസ്ഥകളും കോടതി അറിയിച്ചു.

2013ലെ ലാൻഡ് അക്വിസിഷൻ നിയമപ്രകാരം കമ്ബനി ഉടമകള്‍ക്ക് ആവശ്യമായ നഷ്‌ടപരിഹാരം നല്‍കണം. തടസമുണ്ടെങ്കില്‍ കമ്ബനികള്‍ക്ക് നിയമപരമായി മുന്നോട്ടുപോകാം. സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താനെത്തുമ്ബോള്‍ തടസം നില്‍ക്കരുത്, വേണ്ട എല്ലാ സഹായങ്ങളും ചെയ്‌ത് കൊടുക്കണമെന്നും കമ്ബനി ഉടമകള്‍ക്കും നിർദേശം നല്‍കി. ഭൂമി പൂർണമായും ഏറ്റെടുക്കുന്നതിന് മുമ്ബ് നഷ്‌ടപരിഹാരം തുക പൂർണമായും നല്‍കിയിരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സർക്കാരിനും ദുരന്തബാധിതകർക്കും വളരെയേറെ ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതിയുടെ നടപടി.

Facebook Comments Box