വികസന സെമിനാറിൽ ചോദ്യങ്ങൾ ചോദിച്ചതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിൻറെ വക കയ്യേറ്റശ്രമവും തെറിവിളിയും.
വ
കുറവിലങ്ങാട് :അഞ്ചാം വാർഡിലെ വിവിധ റോഡുകളിൽ നടന്ന കയ്യേറ്റങ്ങളിൽ പഞ്ചായത്തിന്റെ തെറ്റായ നടപടിക്രമങ്ങൾ വികസന സെമിനാറിൽ ചൂണ്ടിക്കാട്ടി സംസാരിച്ചതിനാണ് കേരള കോൺഗ്രസ് (എം) അഞ്ചാം വാർഡ് പ്രസിഡണ്ടിനെതിരെ കയ്യേറ്റ ശ്രമം നടന്നത്.തുടർന്ന് പഞ്ചായത്ത് ഹാളിന് സമീപം വച്ചുതന്നെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു.
വാർഡിലെ ഇടയാലി നരുവേലി റോഡിലും,ഒറ്റക്കണ്ടം തേക്കുടി റോഡിലും സ്വകാര്യവ്യക്തികൾ കയ്യേറി മതിൽ വെച്ച് കയ്യേറ്റം നടത്തിയതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ച് പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റക്കാർക്ക് അനുകൂലമായി നിലപാടെടുത്തതിന് വൻ പ്രതിഷേധം ഉണ്ടായിരുന്നു.ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രശ്നം ഉന്നയിക്കപ്പെട്ടത്.പൊതു വിഷയങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ പഞ്ചായത്തിലെ പ്രേരക് കൂടിയായ ,പ്രസിഡൻ്റ്റിൻ്റെ ഭർത്താവ് തന്നെ തെറിവിളിച്ച് അധിക്ഷേപിച്ചതിന് വാർഡ് പ്രസിഡൻ്റ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും ഗുണ്ടായിസത്തിനെതിരെയും എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി