Kerala NewsPolitics

ഈ അസാധാരണ നടപടി ഒരു ശുഭസൂചന…; പിണറായിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച്‌ തരൂര്‍

Keralanewz.com

ന്യൂഡല്‍‌ഹി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂർ. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴെടുത്ത ചിത്രമാണ് തരൂർ എക്സിലൂടെ പങ്കുവച്ചത്.

സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാൻ ഇന്നലെ രാത്രി എല്ലാ കേരള എംപിമാരേയും അത്താഴ ചർച്ചയ്ക്ക് വിളിച്ച ഗവർണറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, സംസ്ഥാനത്ത് വികസനം നടപ്പാക്കാനുല്ള നമ്മുടെ സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ഒരു ശുഭസൂചനയാണ്. – ശശി തരൂർ എക്സില്‍ കുറിച്ചു.

Facebook Comments Box