പതിനാലാമത് ജൈവവൈവിധ്യ കോൺഗ്രസ് മേരി മാതാ കോളജിൽ നടന്നു.
മാനന്തവാടി :പതിനാലാമത് ജൈവവൈവിധ്യ കോൺഗ്രസ് മേരി മാതാ കോളേജിൽ നടന്നു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന പതിനേഴാമത് വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ വയനാട് ജില്ലാതല മത്സരങ്ങൾ 2025 ഏപ്രിൽ 30 ബുധനാഴ്ച മാനന്തവാടി മേരി മാതാ കോളേജിൽ വെച്ചു നടന്നു. ‘ശാക്തീകരിക്കപ്പെട്ട യുവ മനസ്സുകളും ജൈവവൈവിധ്യ സംരക്ഷണം’ എന്ന മുഖ്യപ്രേമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മേരി മാതാ കോളേജ് പ്രിൻസിപ്പൽ Dr. ഗീത ആന്റണി പുല്ലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്‌ഘാടനം നിർവഹിച്ചു. ജെറിൻ ജോർജ് സ്വാഗതം അർപ്പിക്കുകയും ചെയ്തു. യുവതലമുറയെ ഏതൊക്കെ രീതിയിൽ ശക്തികരിച്ചു വയനാട്ടിലെ ജൈവവൈവിധ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ ജില്ലാ ബിഎംസി കൺവീനർ ടി സി ജോസ് ക്ലാസ് നയിച്ചു. തുടർന്ന് ജൂനിയർ,സീനിയർ, കോളേജ് തലത്തിൽ വിദ്യാർത്ഥികൾക്കായി പ്രോജക്ട് അവതരണം, പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണ പ്രോജക്ട് അവതരണ മത്സരങ്ങൾ നടത്തി.വിജയികളായവർക്ക് കോളജ് പി ആർ ഓ റെജി ഫ്രാൻസിസ് സമ്മാനങ്ങൾ നൽകി .ജില്ലാ കോർഡിനേറ്റർ പി ആർ ശ്രീരാജ് നന്ദി രേഖപ്പെടുത്തി.