Kerala NewsPolitics

അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍നിന്ന് മുസ്ലിംലീഗ് പിന്‍വാങ്ങുന്നു, ഇനി സമ്മര്‍ദ്ദത്തിനില്ല

Keralanewz.com

മലപ്പുറം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനകാര്യത്തില്‍ ഇനി സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് മുസ്ലിംലീഗ് യോഗം.

അന്‍വറെ യുഡിഎഫില്‍ എടുക്കാന്‍ മതപരമായ കാരണങ്ങളാല്‍ മുസ്ലീംലീഗ് താല്‍പര്യപ്പെടുന്നുവെന്ന വ്യാഖ്യാനമുണ്ടായ സാഹചര്യത്തിലാണ് പിന്‍മാറുന്നത്. അതേസമയം കോണ്‍ഗ്രസ് മുന്‍കൈയെടുത്താല്‍ അനുകൂലിക്കാമെന്നും ലീഗ് വ്യക്തമാക്കി. ഇക്കാര്യത്തിലിനി കോണ്‍ഗ്രസിന്‌റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. അന്‍വറിനു മുന്നില്‍ ലീഗ് വാതില്‍ തുറക്കുകയോ അടയ്‌ക്കുകയോ ചെയ്തിട്ടില്ലെന്നും വിഷയത്തില്‍ രണ്ട് അഭിപ്രായം ഇല്ലെന്നും ലീഗ് നേതൃയോഗം വ്യക്തമാക്കുന്നു. നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായ ഘടകമായിരുന്നു എന്നും ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ലെന്നും യോഗത്തില്‍ ഏതാനും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തോന്നിയ പോലെ നിലപാടുമാറ്റുന്ന അന്‍വറെ നമ്ബാനാവില്ലെന്ന കാര്യത്തില്‍ ഭൂരിപക്ഷത്തിനും എതിരഭിപ്രായമുണ്ടായില്ല. ഇനി മുന്‍കൈയെടുക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നോ എന്ന് ഭൂരിപക്ഷം അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു.

Facebook Comments Box