താങ്കള്‍ക്കൊപ്പം ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണ്, പൃഥ്വിയെ കുറിച്ച് കാവ്യ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത് കന്നഡ നടിയും മോഡലുമായ കാവ്യ എം ഷെട്ടിയാണ്. താരത്തിന്റെ മലയാള സിനിമ അരങ്ങേറ്റമാണിത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് കാവ്യ. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സോഷ്യല്‍# മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പും ശ്രദ്ധേയമാണ്. ‘താങ്കള്‍ക്കൊപ്പം ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണ്’ എന്നാണ് ചിത്രത്തിനൊപ്പം കാവ്യ കുറിച്ചിരിക്കുനന്നത്. ഈ ചിത്രം പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് കാവ്യ എം ഷെട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കന്നഡ സിനിമയില്‍ സജീവമായ താരമാണ് കാവ്യ എം ഷെട്ടി

.

പുതിയ ഇന്‍ഡസ്ട്രിയിലേക്കുള്ള യാത്ര എങ്ങനെയാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് താന്‍ എന്ന് കാവ്യ ഷെട്ടി നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വളരെ ക്യൂട്ട് ആയ ഒരു കഥാപാത്രത്തെയാണ് ബ്രോ ഡാഡിയില്‍ താന്‍ അവതരിപ്പിക്കുന്നത്. സൂസണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല.

2011ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ മത്സരാര്‍ഥിയായിരുന്നു കാവ്യ എം ഷെട്ടി. പിന്നീട് മോഡലിങില്‍ സജീവമായ താരം 2013ല്‍ റിലീസ് ചെയ്തു നാം ദൂനിയ നാം സ്‌റ്റൈല്‍ എന്ന കന്നഡ സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. അതിനു ശേഷം ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലും അവര്‍ വേഷമിട്ടു. തെലുങ്കിലും അറിയപ്പെടുന്ന നടിയാണ് കാവ്യ എം ഷെട്ടി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •