Tue. Apr 23rd, 2024

കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി കർണ്ണാടക സർക്കാർ

By admin Aug 31, 2021 #news
Keralanewz.com

കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി കർണ്ണാടക സർക്കാർ. എട്ടാമത്തെ ദിവസം ആർടി – പിസിആർ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളുവെന്നും സർക്കാർ വ്യക്തമാക്കി.

രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴുദിവസവും സർക്കാർ കേന്ദ്രത്തിൽ ക്വാറന്റീനിൽ കഴിയണം. കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണം.

കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട, കുടക് ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും. കർണാടയിൽ കൊറോണ കേസുകൾ കുറയുകയാണ്. ഇന്ന് 973 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്

Facebook Comments Box

By admin

Related Post