കാഞ്ഞാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു
തൊടുപുഴ: കാഞ്ഞാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു. കാഞ്ഞാറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാക്കളാണ് മുങ്ങിമരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശേരി സ്വദേശി അമല്‍ (23) എന്നിവരാണ് മരിച്ചത്
മൂലമറ്റം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയണ് ഇവരെ കരയ്‌ക്കെത്തിച്ചത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെ 3:30 ഓടുകൂടി ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലാണ്
Facebook Comments Box