Kerala News

കോൺഗ്രസ് വിതച്ചത് കൊയ്യുന്നു; ജോസ്.കെ.മാണി

Keralanewz.com

പാലാ: ചരിത്രം പകരം വീട്ടുകയാണെന്നും കോൺഗ്രസിൽഅത് തുടങ്ങിയിട്ടേ ഉള്ളൂ ഇനിയും തുടർന്നു കൊണ്ടേയിരിക്കുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. 1964 ആവർത്തിക്കുകയാണ്. പി.ടി.ചാക്കോ യേയും കെ.എം മാണിയേയും ചതിച്ചവരും അതിന്കൂട്ടുനിന്നവരും സ്വന്തം പാർട്ടിയിൽ നാണം കെടുന്നതും വലിയ വില നൽകുന്നതും കേരളം കണ്ടു കഴിഞ്ഞു. വിതച്ചത് തന്നെയാണ് അവർ കൊയ്യുന്നത്.മുൻ നേതാക്കൾക്ക്ഹൈക്കമാൻ്റിൻ്റെ എഫ്.ഐ.ആർ ഉം കെ.സുധാകരൻ്റെ ക്വിക്ക് വെരിഫിക്കേഷനും വന്നിരിക്കുന്നത് ബോദ്ധ്യപ്പെടുന്നുവെങ്കിൽ ഇനിയും കൂടുതൽ പരിഹാസ്യരാവാതിരിക്കുവാൻ നോക്കുന്നതാണ് അവർക്ക് നല്ല തെന്നും ജോസ്.കെ.മാണി പറഞ്ഞു

യു.ഡി.എഫ് അണികൾ കേരള കോൺഗ്രസ് എം ലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവർക്ക് മാന്യമായ ഇരിപ്പിടം നൽകിയാണ് സ്വീകരിക്കുന്നതെ ന്നും ജോസ്.കെ.മാണി പറഞ്ഞു.പാലായിൽ കേരള കോൺഗ്രസ് ( എം) പോഷക സംഘടനകളുടെ സംയുക്ത നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.സണ്ണി തെക്കേടം, വി.ടി.ജോസഫ്, പ്രൊഫ. ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, പെണ്ണമ്മ ജോസഫ്, സുനിൽ പയ്യപ്പിള്ളി, അപ്പച്ചൻ നെടുംപിള്ളി, തോമസ് ആൻറണി, ബൈജു ജോൺ, അഡ്വ.ജയ്മോൻ പരിപ്പീറ്റത്തോട്ട്, ബെന്നി വർഗീസ്, രാമചന്ദ്രൻ അള്ളുംപുറം, രാജേഷ് വാളിപ്ലാക്കൽ, ബൈജു കൊല്ലം പറമ്പിൽ, ടോബിൻ കണ്ടനാട്ട്, ജയ്സൺ മാന്തോട്ടം, ബിജു പാലൂപടവൻ എന്നിവർ പ്രസംഗിച്ചു

Facebook Comments Box