Kerala News

വരുന്നു തിരുവനന്തപുരം – അങ്കമാലി നാലു വരി ദേശീയപാത നെടുമങ്ങാട്ടു നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി – പാലാ- തൊടുപുഴ-കോതമംഗലം വഴി പുതിയ റൂട്ട് സർവ്വേ മുന്നേറുന്നു

Keralanewz.com

തിരുവനന്തപുരം – അങ്കമാലി 4 വരി ഗ്രീൻ ഫീൽഡ് സാമ്പത്തീക ഇടനാഴി (45 മീറ്റർ വീതിയിൽ) പുതിയ ദേശിയ പാത നിർമ്മിക്കുന്നതിന് പ്രാഥമിക സർവ്വേ ആരംഭിച്ചു. നെടുമങ്ങാട് – വിതുര- പുനലൂർ – പത്തനാപുരം- കോന്നി-റാന്നി – എരുമേലി – കാഞ്ഞിരപ്പള്ളി – തിടനാട് – അന്തിനാട് – തൊടുപുഴ – മലയാറ്റൂർ വഴി ആരംഭിച്ചു. എന്നാൽ ഈ മേഖലയിലെ പട്ടണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് സർവ്വേ

പാലായ്ക്ക് സമീപം തിടനാട് പഞ്ചായത്ത് മേഖലയിൽ സർവ്വേ ആരംഭിച്ച വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സീറോ ഫോറെസ്റ്റ് സർവ്വേ, ടോപ്പോ ഗ്രാഫിക് സർവ്വേ തുടങ്ങിയവ പൂർത്തിയാക്കിയ ശേഷം ഫൈനൽ അലൈ‍ൻമെന്റ് തീരുമാനിച്ച് ലൊക്കേഷൻ സർവ്വേ ആരംഭിക്കും. എം സി റോഡ് വഴി ഹൈവേ വികസനത്തിന് നിരവധി ടൗണുകൾ പൊളിച്ചു നീക്കേണ്ടതിനാൽ കെട്ടിടത്തിനും സ്ഥലത്തിനും വൻ നഷ്ടപരിഹാരം കൊടുക്കേണ്ടതിനാലും തീർത്ഥാടനം, ടൂറിസം മേഖലകളിലെ വികസനവും പരിഗണിച്ചാണ് കിഴക്കൻ കേരളത്തിലെ തോട്ടം മേഖലയിൽ കൂടി പുതിയ ദേശീയ പാത വികസിപ്പിക്കാൻ തീരുമാനിച്ചത്.

200-225 കി.മീ. ദൂരമായിരിക്കും പുതിയ റൂട്ടിന്. സ്ഥലം എടുപ്പ് ചിലവിന്റെ 25% സംസ്ഥാന സർക്കാർ വഹിക്കും.കേന്ദ്ര സർക്കാർ അംഗീകരിച്ച ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും നിർമ്മാണം.
പുതിയ പാത അവികസിത ഗ്രാമീണ മേഖലയുടെ വികസനത്തിനും അപകടരഹിതവും തടസ്സമില്ലാത്തതുമായ ഒരു അതിവേഗ പാത നാടിന് സമ്മാനിക്കപ്പെടുമെന്നും പദ്ധതിയെ സ്വാഗതം ചെയ്ത പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പാലായിൽ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വില (ന്യായവില ) ലഭിക്കുമെന്നതിനാൽ ഭൂമി വിട്ടു നൽകുന്നതിന് തടസ്സങ്ങൾ ഉണ്ടാവില്ല .നവീന റോഡ് ശൃംഖലകൾ ഇല്ലാത്ത മേഖലകളിൽ ആധുനിക ഗതാഗത സൗകര്യമാണ് ഈ പദ്ധതി വഴി ലഭ്യമാവുക.

Facebook Comments Box