Mon. May 6th, 2024

പത്തനംതിട്ടയില്‍ സ്ത്രീകളെ ശല്യം ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

By admin Jun 23, 2022 #news
Keralanewz.com

പത്തനംതിട്ടയില്‍ സ്ത്രീകളെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെയാണ് സസ്പെന്‍ഡ് ചെയ്‍തത്.

പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമായ കുറ്റമാണെന്ന് എസ്പി ആരോപിച്ചു. ഇയാള്‍ക്ക് എതിരെ നേരത്തെ എസ്പിക്ക്ക്ക് യുവതി പരാതി നല്‍കിയിരുന്നു . അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്

കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസില്‍ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു . ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും , കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു . പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു .

യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു . കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ ഫോണ്‍ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഡിവൈഎസ്പി ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു

Facebook Comments Box

By admin

Related Post