Sun. May 19th, 2024

വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കന്‍ അറസ്റ്റിൽ

By admin Jun 23, 2022 #news
Keralanewz.com

തിരൂര്‍: ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ. തലക്കടത്തൂര്‍ കുന്നത്ത് പറമ്ബില്‍ മുസ്തഫയെ (59)യെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടുകാര്‍ കുട്ടികളില്‍നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷിജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post