എംഎല്‍എയുടെ മകന്‍ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ബെംഗളൂരു : എംഎല്‍എയുടെ മകന്‍ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

കൊവിഡ് കാരണം സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്‌പേട്ടിലാണ് ആഡംബര ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഡംബര വാഹനമായ ബിഎംഡബ്ല്യുവിലാണ് ആഘോഷം നടക്കുന്നിടത്ത് എത്തിച്ചത്.

അതേസമയം മകനെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തി. മകന്‍ അധ്വാനിച്ച് സമ്പാദിക്കുന്നതാണെന്നും കൊവിഡ് കാരണമാണ് ഐഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാട്ടുകാരില്‍ നിന്ന് പണം പിരിച്ച ബസവരാജ് ജയിച്ച ശേഷം മൂന്ന് ആഡംബര കാറുകള്‍ വാങ്ങിയതായും ആരോപണമുണ്ട്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •