സെമി കേഡര്‍ പാര്‍ട്ടി ലക്ഷ്യം; കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാക്കി

Spread the love
       
 
  
    

കോട്ടയം ; കേരളാ കോണ്‍ഗ്രസ് (എം) സെമി കേഡര്‍ പാര്‍ട്ടി എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയുടെയും, എം.എല്‍.എ മാര്‍, എം.പി. മറ്റു നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നേതൃത്വ യോഗങ്ങള്‍ പൂര്‍ത്തീകരിച്ചു

രണ്ടു ഘട്ടം എന്ന നിലയില്‍ ഓരോ നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും വിവിധതരത്തിലുള്ള ഏകദിന ശില്പശാലകളും നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല എന്നിവര്‍ പറഞ്ഞു


മൂന്നാംഘട്ടം മണ്ഡലം, വാര്‍ഡ് തലങ്ങളിലും, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ 20 നുള്ളില്‍ പൂര്‍ത്തികരിക്കും. ചെയര്‍മാന്‍ വാര്‍ഡു പ്രസിഡന്റുമാരെ നേരില്‍ കാണുന്ന ‘ചെയര്‍മാന്‍ കോണ്‍ട്രാക്റ്റ് പ്രോഗ്രാം’ 30 നുള്ളില്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ 10-ാം തീയതി ഏറ്റുമാനൂര്‍ കൂടുന്ന പാര്‍ട്ടി നേതൃത്വയോഗം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു

Facebook Comments Box

Spread the love