Sat. Apr 27th, 2024

കേരള കോൺഗ്രസ്സ്(എം) ജന്മദിനസമ്മേളനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു ; വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് (എം)ൽ ചേർന്നവർക്ക്സണ്ണി തെക്കേടം മെമ്പർഷിപ്പു നൽകി സ്വീകരിച്ചു

By admin Sep 12, 2021 #keralacongress m
Keralanewz.com

വൈക്കം : കേരള കോൺഗ്രസ്സ്(എം) പാർട്ടിയുടെ അമ്പത്തി ഏഴാമത്  ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ കേരള കോൺഗ്രസ്സ്(എം) വൈക്കം നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വൈക്കം നിയോജകമണ്ഡലത്തിലെ നൂറ്റി ഒന്ന് കേന്ദ്രങ്ങളിൽ ജന്മിദിനമായ ഒക്ടോബർ ഒൻപതിന് പതാകഉയർത്തലും അതിനേ തുടർന്ന് എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും പഠനക്ലാസുകൾ സംഘടിപ്പിക്കുന്നതിനും  വാർഡ് പ്രസിഡന്റുമാരുമായി പാർട്ടി ചെയർമാൻ നേരിട്ട് സംവാദിക്കുന്ന ചെയർമാൻ കോൺടാക്ട് പ്രോഗ്രാം നടത്തുന്നതിനും എല്ലാ മണ്ഡലങ്ങളിലും പോഷക സംഘടനകളുടെ പ്രവർത്തനം ശക്തമാക്കുന്നതിനും യോഗം  തീരുമാനിച്ചു

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ചു വന്ന .അഡ്വ ശ്രീ പി കെ ഷാജിയുടെയും , ശ്രീ കെ എം ലാലിച്ചൻ മണ്ണാംമ്പത്തിന്റെയും  നേതൃത്വത്തിൽ പാർട്ടിയിലേക്ക് കടന്നു വന്നവരെ  ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അംഗത്വം നൽകി സ്വീകരിച്ചു

പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ സണ്ണി തെക്കേടം ഉത്ഘാടനം ചെയ്ത യോഗത്തിൽ കേരളാ കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു പ്രവാസി കേരളാ കോൺഗ്രസ് (എം) സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ ജോർജ് അബ്രാഹം, പി.വി.കുര്യൻ പ്പാക്കോട്ടയിൽ, എം.സി. അബ്രാഹം, ബിജു പറപ്പള്ളി, ബാബു ജോസഫ് ,വക്കച്ചൻ മണ്ണത്താലി, ലൂക്കു മാത്യു, അഡ്വ. ആന്റണി കളമ്പൂകാടൻ . ഫെപ്പിച്ചൻ തുരുത്തിയിൽ , സോമൻ തലയാഴം, വർഗ്ഗീസ് നീന്തുകടവിൽ , റജി ആറായ്ക്കൽ, അഖിൽ മാടയ്ക്കൽ എന്നീവർ .സംസാരിച്ചു

Facebook Comments Box

By admin

Related Post