Kerala News

മലയാളി നഴ്സ് സൗദിയിലെ ആശുപത്രിയില്‍ മരിച്ച നിലയില്‍

Keralanewz.com

ആലക്കോട്: വെള്ളാട് സ്വദേശിയായ നഴ്സിനെ സൗദിയില്‍ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളാട് മുക്കിടിക്കാട്ടില്‍ ജോണിന്റെയും സെലിന്റെയും മകള്‍ ജോമി ജോണ്‍ സെലിന്‍ എന്ന 28 കാരിയാണ് മരിച്ചത്. അല്‍ ഖോബാറി സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി രണ്ടുമാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു.

ഓപ്പറേഷന്‍ തിയേറ്ററിന് സമീപം കുളിമുറിയിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. അതേസമയം, ശരീരത്തില്‍ പരിക്കുകളൊന്നും കാണാനില്ല. ബുധനാഴ്ച മുതല്‍ സെലിനെ കാണാനില്ലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചുവരുന്നു. മലയാളി സംഘടനാപ്രവര്‍ത്തകര്‍ സഹായവുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. മൃതദേഹം ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നെടുത്ത് കൂടിയ അളവില്‍ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്‌നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള പടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു

Facebook Comments Box