Kerala News

പാലം നിർമ്മിച്ച് വെള്ളപ്പൊക്ക ഭീക്ഷണി ഒഴിവാക്കണം, മന്ത്രിക്ക് നിവേദനം നൽകി; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

Keralanewz.com

ഇളംകാട് :വാഗമൺ റോഡിലെ ഇളംകാടിന് ടൗണിന് സമീപമുള്ള കലുങ്കിൻ്റെ സ്ഥാനത്ത് പാലം നിർമ്മിച്ച് റോഡിലെ വെള്ളപൊക്ക ഭീക്ഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. അറിയിച്ചു. പാലം നിർമ്മിക്കേണ്ടിയിരുന്ന സ്ഥലത്ത് കലുങ്ക് നിർമ്മിച്ചതാണ് പ്രദേശത്ത് റോഡിലടക്കം വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നത്. കലുങ്ക് നിർമ്മിച്ചതോടെ ഇതുവഴി കടന്നു പോകുന്ന പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട സ്ഥിതിയാണ്. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. അശാസ്ത്രീയമായ നിർമ്മാണം വൻ ദുരിതമാണ് സൃഷ്ടിക്കുന്നത്.
കലുങ്ക് പൊളിച്ച് മാറ്റി ഇവിടെ പാലം നിർമിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി പി ഡബ്ള്യു ഡി യിൽനിന്നും അറിയിച്ചിരുന്നു. എന്നാൽ നാളിതുവരെ യാതൊരു തുടർ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Facebook Comments Box