Tue. Apr 16th, 2024

തൊടുപുഴയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മണ്ഡലം പ്രസിഡൻ്റും മുൻസിപ്പൽ കൗൺസിലറുമായ മാത്യു ജോസഫും പ്രവർത്തകരും ഇനി ഇടതുമുന്നണിയിൽ

By admin Sep 16, 2021 #news
Keralanewz.com

കേരള കോൺഗ്രസ്‌ (ജോസഫ്) വിഭാഗം മണ്ഡലം പ്രസിഡന്റും തൊടുപുഴ മുൻസിപ്പാലിറ്റി പതിനൊന്നാം വാർഡ് കൗൺസിലർ മാത്യു ജോസഫ്, യൂത്ത് കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം പ്രസിഡന്റും, ടൗൺ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ വി റ്റി രാജീവ്‌, കേരള കോൺഗ്രസ്‌ (ജോസഫ്) സജീവ പ്രവർത്തകരായ പൗലോസ് , മാത്യൂസ് എന്നിവർ സിപിഐ എം മായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എം എം മണി രക്തഹാരം അണിയിച്ചു സ്വീകരിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി വി മത്തായി ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഏരിയ കമ്മിറ്റി അംഗങ്ങൾ എം എം റഷീദ്, കെ അർ ഷാജി, മുതലക്കോടം ലോക്കൽ സെക്രട്ടറി വി ബി ജമാൽ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി കൗൺസിലർ മിനി മധു തുടങ്ങിയവർ പങ്കെടുത്തു.

Facebook Comments Box

By admin

Related Post