സിപിഎം പ്രവർത്തകന്‍റെ വീടിന് ബോംബെറിഞ്ഞ കേസിൽ പിടികിട്ടാപ്പുള്ളിയായ കോൺഗ്രസ് പ്രവർത്തകൻ 25 വർഷത്തിന് ശേഷം അറസ്റ്റിൽ

Spread the love
       
 
  
    

കോ​ട്ട​യം പാ​ല മീ​ന​ച്ചി​ൽ പൂ​വ​ര​ണി​യി​ലെ തെ​ക്കേ​മ​ഠ​ത്തി​ൽ സ​ണ്ണി (51) യെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ൻ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

1996 സെ​പ്റ്റം​ബ​ർ 29 ന് ​രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ർ​വ​യ​ൽ സ്വ​ദേ​ശി​യും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബെ​റി​ഞ്ഞ​ത്.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സ​ണ്ണി കൃ​ഷി​യാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യാ​ണ് കൊ​ട്ടൂ​ർ​വ​യ​ലി​ലെ​ത്തി​യ​ത്.തോ​മ​സി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു സ​ണ്ണി​യും സം​ഘ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ സ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘം വീ​ടി​ന് നേ​രെ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ​നി​ന്ന് മു​ങ്ങി​യ ഇ​യാ​ൾ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 2005-ൽ ​ത​ളി​പ്പ​റ​മ്പ് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ പാ​ലാ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ പോ​ലീ​സ് സം​ഘം ഇ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളെ​ല്ലാം നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

Facebook Comments Box

Spread the love