ഷൂട്ടിന് ദിലീപ് വൈകിയെത്തി, പണ്ടൊക്കെ എന്റെ സെറ്റില്‍ ആദ്യമെത്തിയിരുന്ന ആളായിരുന്നുവെന്ന് ഞാന്‍ മുഖം കറുപ്പിച്ചു : കമല്‍

Keralanewz.com

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ കമല്‍. കൗമുദിയില്‍ രഞ്ജിനി ഹരിദാസ് നടത്തിയ അഭിമുഖത്തിലാണ് ഓരോ നടന്മാരുടെയും കൃത്യനിഷ്ഠയെ കുറിച്ച്‌ കമല്‍ സംസാരിച്ചത്.

ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കൃത്യനിഷ്ഠയെ കുറിച്ച്‌ കമല്‍
പറഞ്ഞത്. ഉണ്ണികളേ ഒരു കഥ പറയാം കൊടൈക്കനാലിലായിരുന്നു ഷൂട്ട് ചെയ്തത്. പുലര്‍ച്ചെ നാല് മണിക്ക് ഷൂട്ട് തുടങ്ങണം.

എല്ലാ സെറ്റിലും വൈകിയെത്തുന്നയാളാണ് ദിലീപ് എന്ന് എല്ലാവരും ഒരുപോലെ പറയുന്നതാണ്. എന്റെ സെറ്റില്‍ അങ്ങനെ ഒന്നോ രണ്ടോ ദിവസം വൈകിയെത്തിയപ്പോള്‍ ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു, ‘ദിലീപ് എന്റെ സെറ്റില്‍ ആദ്യമെത്തുന്ന ആളായിരുന്നു പണ്ട്, എന്നും അങ്ങനെ തന്നെയായിരിക്കണമെന്ന്’ പറഞ്ഞു. അതിനുശേഷം ആ സിനിമയുടെ ഷൂട്ടിന് എല്ലാ ദിവസവും കൃത്യസമയത്ത് ദിലീപ് എത്തിയെന്നും കമല്‍ പറഞ്ഞു.

Facebook Comments Box